Thursday, January 1, 2026

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ; സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകന് സസ്‌പെൻഷൻ

തൃശ്ശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനെതിരായ പരാതിയിൽ ഒടുവിൽ നടപടി. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഢിപ്പിച്ച അധ്യാപകനെതിരെ പോലീസ് (Police) കേസെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ എസ്.സുനില്‍ കുമാറിനെതിരെയാണ് ബലാല്‍സംഗ കുറ്റം ചുമത്തി കേസെടുത്തത്. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സ‌ർവകലാശാല നടപടിയെടുത്തത്.

അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്ത് പുറത്താക്കുന്നത് വരെ പഠിപ്പ് മുടക്കുമെന്ന് അവര്‍ പറഞ്ഞു. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. ക്ലാസ്സിനിടെ താല്‍ക്കാലിക അദ്ധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കി. പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി എത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Related Articles

Latest Articles