Friday, March 29, 2024
spot_img

പി.പി. മുകുന്ദനെ സന്ദർശിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

പേരാവൂർ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുതിർന്ന ബിജെപി (BJP) നേതാവ് പി.പി. മുകുന്ദനെ മണത്തണയിലെ വീട്ടിലെത്തി സന്ദർശിച്ചു. സൗഹൃദ സന്ദർശനമാണ് നടത്തിയത്. ശ്രീധരൻപിള്ള എഴുതിയ പുസ്തകം പി.പി. മുകുന്ദന് സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.

ദീർഘകാലം ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദൻ പി.എസ്. ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയഗുരുകൂടിയാണ്. അതേസമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു നാട്ടിൽ എത്തിക്കാൻ ഇന്ത്യ ഗവണ്മെന്റ് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഗോവ ശ്രീധരൻ പിള്ള കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറെ നീക്കം ചെയ്യാനുള്ള അധികാരം സ്റ്റേറ്റിന് വേണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles