കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും. രാവിലെ ഒമ്പതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, ഇയാൾ തിരികെയെത്തുന്നത്.
കൊച്ചിയിലെത്തുന്ന വിജയ് ബാബു സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകും. തുടർന്ന് ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയക്കും. വിജയ് ബാബു നാട്ടിലെത്തുന്ന സാഹചര്യത്തിൽ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുണ്ട്.
കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നേരത്തെ നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.

