Sunday, June 2, 2024
spot_img

ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

കയ്പമംഗലം: ദേശീയപാതയ്ക്ക് സമീപം ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു. ലോറിക്ക് അകത്തുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മതിലകം തെക്ക് ഭാഗത്ത് പഴയ കണ്ടയ്‌നര്‍ ടെര്‍മിനലിന് മുന്നിൽ അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഒരു ലോറിയുടെ മുന്‍ചക്രങ്ങള്‍ ഊരി തെറിച്ചു പോവുകയും ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം ചേരുകയും ചെയ്തു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച്‌ ലോറികള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

Related Articles

Latest Articles