Cave House In Kottayam
Cave House In Kottayam

കോട്ടയം: ഗുഹാ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായ വര്‍ഗ്ഗീസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കുറവിലങ്ങാടിനു സമീപം ഗുഹാ വീട് നിർമ്മിച്ച് ശ്രദ്ധേയനായ വർഗ്ഗീസാണ് വാഹനമിടിച്ച് മരിച്ചത്. തിരുവോണദിനത്തിൽ എംസി റോഡിൽ വെമ്പള്ളി പാലത്തിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്.

രാത്രി 8.30 ഓടെ അമിതവേഗതയിലെത്തിയ കാർ വർഗ്ഗീസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . നാട്ടുകാർ ചേർന്ന് വർഗീസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് പള്ളിയിൽ നടക്കും.

പകലോമറ്റം ഞരളംകുളം ഭാഗത്തെ ‘ചാരുത’യെന്ന വീട്ടി‍ൽ പുതിയ മുറിക്കു പകരം നിർമിച്ചത് പാടി എന്ന പേരുള്ള ഗുഹ. വെട്ടുകല്ല്കൊത്തി വീടിനടിയിൽ ഒരു ഗുഹ, അതിൽ ശുചിമുറിയും കൂളറും അടക്കമുള്ള സൗകര്യങ്ങൾ അങ്ങനെ വ്യത്യസ്തമായ ഒരു നിർമ്മിതിയാണ് വർഗീസ് നടത്തിയത്. അത് അന്നുതന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. എട്ടടി നീളവും എട്ടടി വീതിയുമുള്ള ഗുഹയിൽ കൗതുക കാഴ്ചകൾ വേറെയുമുണ്ട്. മാർത്താണ്ഡം കുളച്ചൽ സ്വദേശിയാണ് വർഗീസ്. മേസ്തിരിപ്പണിക്കായി 1985ൽ കുറവിലങ്ങാട് എത്തിയതാണ്.

കലപ്പയും നുകവും മുതൽ ആദ്യകാലത്തെ മൊബൈൽ ഫോൺ വരെയുണ്ട് ചാരുതയിൽ. വെട്ടുകല്ല് കൊത്തി നിർമിച്ച താൽക്കാലിക മുറിയല്ലിത്. 8 അടി നീളവും 8 അടി വീതിയുമുള്ള ഗുഹയുടെ കവാടത്തിന് 5 അടി വീതി. ഒന്നോ രണ്ടോ പേർക്കു നിലത്തു പായ വിരിച്ച് സുഖമായി കിടക്കാം. ഒരിക്കൽ ക്രിസ്മസിന് പുൽക്കൂട് ഒരുക്കാനാണ് വീടിനു താഴത്തെ വെട്ടുകല്ല് തുരന്നു ചെറിയൊരു ഗുഹ നിർമിച്ചത്. പിന്നെ അതു വലുതാക്കി. റോഡിൽ നിന്ന് ഉയരത്തിലാണ് വീട്. വാഹനം മുറ്റത്തു വരില്ല. ആദ്യം ഈ ഗുഹ പാർക്കിങ് സ്ഥലമായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona