Tuesday, April 23, 2024
spot_img

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് വെള്ളി മെഡൽ ; അഭിമാനമായി യുപി സ്വദേശി ഷൈലി സിംഗ്

നെയ്റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി ഷൈലി സിംഗ്. വനിതകളുടെ ലോങ് ജംപിലാണ് മെഡൽ നേട്ടം. ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ് ഇത്. 6.59 മീറ്റർ ദൂരമാണ് ഷൈലി സിങ് ചാടിയത്. എന്നാൽ ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡൻ താരം മജ അസ്‌കാജ് സ്വർണ്ണം സ്വന്തമാക്കിയത്.

എന്നാൽ 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി നേരത്തെ, വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു ഇന്ത്യന്‍ നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഹീറ്റ്‌സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles