Sunday, October 4, 2026

അദ്ധ്യാപക നിയമനത്തട്ടിപ്പ്കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് കത്തയച്ച് സിബിഐ

ദില്ലി: അദ്ധ്യാപക നിയമനത്തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ്സ് നേതാവിന് നോട്ടീസ് അയച്ച് സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കാണ് സിബിഐ കത്ത് അയച്ചത്.അദ്ധ്യാപക നിയമനത്തിൽ അഭിഷേക് ബാനർജി തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങൾ സി ബി ഐ ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതേത്തുടർന്നാണ് അഭിഷേക് ബനര്ജിയെ ചോദ്യം ചെയ്യാൻ സി ബി ഐ വിളിപ്പിച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സുപ്രീംകോടതി സ്റ്റേ നിലനിൽക്കേയാണ് സിബിഐയുടെ നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരൻ കൂടിയാണ് അഭിഷേക് ബാനർജി.

Related Articles

Latest Articles