Thursday, May 16, 2024
spot_img

കേന്ദ്രം വാക്കുപാലിച്ചു…! മണിപ്പൂർ വിവാദത്തിൽ സി ബി ഐ നടപടി ആരംഭിച്ചു, അക്രമവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് ആറ് എഫ്‌ഐആറുകൾ, 10 പ്രതികളെ പിടികൂടി

മണിപ്പൂർ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ വാക്ക് പാലിച്ചു. ഒരാളെയുംവെറുതെ വിടില്ലെന്നും അക്രമികൾക്ക് തക്കതായ ശിക്ഷ നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു.ഇത്തുടർന്നാണ് സി ബി ഐക്ക് കേസ് കൈമാറിയത്. കേസ് സി ബി ഐ ഏറ്റെടുത്തതിന് പിന്നാലെ അക്രമവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ ഇതുവരെ 10 പ്രതികളെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് (വൈറൽ വീഡിയോ കേസ്) സിബിഐ ഏഴാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ
അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.

Related Articles

Latest Articles