Monday, April 29, 2024
spot_img

സീരിയൽ നമ്പറിനൊപ്പം സ്റ്റാർ ചിഹ്നമുള്ള നോട്ടുകൾ വ്യാജം ? സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ? എന്താണ് സ്റ്റാർ സീരീസുകൾ ? വ്യക്തത വരുത്തി ആർ ബി ഐ

മുംബൈ:നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ പ്രചാരങ്ങൾ വന്നതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർ ബി ഐ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ അസാധുവല്ലെന്നും, അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി.

‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. പ്രിന്‍റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാർ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർ.ബി.ഐ വെബ്‌സൈറ്റിൽ ലഭ്യമാണ്’ – ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആർ.ബി.ഐ അറിയിച്ചു.

Related Articles

Latest Articles