Sunday, January 4, 2026

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍

ദില്ലി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതല്‍ തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. മാത്രമല്ല 10, 12 ക്ലാസ് പരീക്ഷകള്‍ ഓഫ്ലൈന്‍ മോഡിലായിരിയ്ക്കും നടക്കുക. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക.

അതേസമയം ഏപ്രില്‍ 26 ന് ആരംഭിക്കുന്ന രണ്ടാം ടേം പരീക്ഷയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാകും. 2022 മാര്‍ച്ച് 2 മുതൽ ആരംഭിച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഏപ്രില്‍ 30 നകം പൂര്‍ത്തിയാകും.

10, 12 ക്ലാസുകളിലെ ടേം 2 പരീക്ഷകളുടെ ഫലം ജൂലൈ 15-ന് അറിയുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ടേം പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbseresults.nic.in അല്ലെങ്കില്‍ cbse.gov.in സന്ദര്‍ശിക്കാം.

Related Articles

Latest Articles