Tuesday, December 30, 2025

സംസ്ഥാനത്ത് സിബിഎസ്‌ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും; തയ്യാറെടുപ്പുകൾ ഉടൻ

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും പൊതുവിദ്യാലയങ്ങളോടൊപ്പം നവംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനജ്‌മെന്റ് അസോസിയേഷന്‍. സംസ്ഥാന സർക്കാരുകളുടെ മാർ​ഗനിർദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് സിബിഎസ്ഇ അധികൃതർ അഫിലിയേറ്റഡ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ നിര്‍ദിഷ്ട അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളാകും സജ്ജമാക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് അസോസിയേഷന്‍ അറിയിച്ചു.സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങുമെന്നും കോവിഡ് വ്യാപനത്തോതുകൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകൾ വ്യക്തമാക്കി.

സർക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. മാസ്‌കുകളും സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളില്‍ ഏര്‍പെടുത്തും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായത്.

Related Articles

Latest Articles