Friday, September 25, 2026

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കില്ലെന്ന് സൂചന

തൃശൂര്‍: ആന ഉടമകളും സര്‍ക്കാരും തമ്മിലുള്ള യുദ്ധം പരസ്യമായി. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചനയുമായി വനം മന്ത്രി കെ.രാജു. സാമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ഈ സൂചന നല്‍കുന്നത്. ഈ ആനയെ എഴുന്നള്ളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇനിയുള്ള ഉത്സവങ്ങള്‍ക്ക് ആനകളെ നല്‍കില്ലെന്നു ആനഉടമസ്ഥസംഘം മുന്നറിയിപ്പു നല്‍കിയിരുന്നു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്കു രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ടെന്ന് മന്ത്രിയുടെ ഫെയ്‌സ്അുക്കില്‍ പറയുന്നു. അതു ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്.

പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതു കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ല എന്നും ഫെയ്‌സ്ബുക്കില്‍ പറയുന്നു.

Related Articles

Latest Articles