‘കഠിനാധ്വാനം ആഘോഷിക്കൂ’; വി കെ സി ബ്രാന്‍ഡ് അംബാസിഡറായി ഇനി ‘ബിഗ് ബി’

0

പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ വി കെ സിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇനി ഇന്ത്യൻ സിനിമയുടെ ഇതിഹാസ തരാം അമിതാഭ് ബച്ചന്‍. അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ ആദ്യമായാണ് ‘ബിഗ് ബി’ ഒരു പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസിഡറാകുന്നത്.

ബച്ചനൊപ്പം ‘കഠിനാധ്വാനം ആഘോഷിക്കൂ’ (സെലിബ്രേറ്റ് ഹാര്‍ഡ് വര്‍ക്ക്) എന്ന ക്യാംപെയ്ന്‍ വി കെ സി ഗ്രൂപ്പ് ഇന്ത്യയൊട്ടാകെ ഉടന്‍ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വി കെ സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ‘കഠിനാധ്വാനം ആഘോഷിക്കൂ’ എന്ന സന്ദേശത്തിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പ്രതികരിച്ചു.

പാദരക്ഷയിലെ പ്രശസ്തമായ പേരായ വി കെ സി എല്ലാ ഇന്ത്യക്കാര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് പിയു പാദരക്ഷകള്‍ അവതരിപ്പിച്ചുകൊണ്ട് പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചത്.

കൂടാതെ ജനകീയ വിപണി വിഭാഗമടക്കം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പിയു പാദരക്ഷാ ബ്രാന്‍ഡായി വി കെ സി മാറുകയും ചെയ്തിരുന്നു.