Saturday, May 4, 2024
spot_img

ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധം!! മുസ്ലീം മതസ്ഥർ ക്രിസ്തുമസ് ആഘോഷിക്കരുത് !! ആശംസകൾ നേരരുത്!! ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറരുത് !! വിവാദത്തിന് തിരികൊളുത്തി ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്

മുംബൈ : ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടയ്‌ക്ക് വിവാദത്തിന് തിരികൊളുത്തി വിവാദ ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്. ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നാണ് സാക്കിർ നായിക് പറയുന്നത്. മുസ്ലീം മതസ്ഥർ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകൾ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്നാണ് പ്രഭാഷകന്റെ ആഹ്വാനം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുസ്ലീങ്ങൾ അല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും സാക്കിർ നായിക് പറയുന്നു.

പോസ്റ്റ് വിവാദമായതോടെ സാക്കിർ നായിക്കിന് ക്രിസ്തുമസ് ആശംസകളുമായി പ്രൊഫൈലിലേക്ക് ഇരച്ചെത്തുകയാണ് ജനങ്ങൾ. അമുസ്ലീങ്ങളുടെ ആഘോഷമായ ക്രിസ്തുമസിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റിന് താഴെ മലയാളികളും ഇതര ഭാഷക്കാരും ഹാപ്പി ക്രിസ്തുമസ് ആശംസകളാണ് അറിയിച്ചത്. കമന്റുകളിൽ ക്രിസ്തുമസ് ആശംസകൾ നിറയുകയാണ്.

സംഭവം വൈറലായതോടെ പുതിയൊരു പോസ്റ്റുമായി സാക്കിർ നായിക്ക് എത്തിയിട്ടുണ്ട്. മേരിയുടെ പുത്രനായ ക്രൈസ്റ്റ് ജീസസ് അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്നാണ് ഈ പോസ്റ്റിൽ സാക്കിർ നായിക്കിന്റെ അവകാശവാദം.

Related Articles

Latest Articles