Tuesday, May 14, 2024
spot_img

കൊയിലാണ്ടിയിൽ 19 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ ; പീഡന വിവരം പുറത്തായത് പെൺകുട്ടിയുടെ ആത്മഹത്യകുറിപ്പിൽ നിന്ന്

കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടി എഴുതിയ ആത്മഹത്യകുറിപ്പിൽ നിന്നാണ് പീഡന വിവരം പുറത്തുവന്നത്. ഈ മാസം 17നാണ് കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യകുറിപ്പ് വീട്ടുകാർ ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ആന്വേഷണം നടത്തിയപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. 2016മുതൽ ഇയാൾ പലതവണയായി കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് വിവരം ലഭിച്ചത്.

Related Articles

Latest Articles