Thursday, May 16, 2024
spot_img

വീട്ടിൽ പാകിസ്ഥാൻ പതാക ഉയർത്തി ആഘോഷം !ഉത്തർപ്രദേശിൽ അച്ഛനും മകനുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു; സംഭവം മൊറാദാബാദിലെ വസ്ത്ര വ്യാപാരിയുടെ വീട്ടിൽ; വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ മൊറാദാബാദിൽ പാക് പതാക ഉയർത്തിയ സംഭവത്തിൽ അച്ഛനും മകനുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരിന്നു. ഭഗത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ബുധൻപൂർ അലിഗഞ്ച് ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. മേഖലയിലെ ഒരു വസ്ത്ര വ്യാപാരിയുടെ മകന്റെ വീട്ടിൽ പാകിസ്ഥാൻ പതാക പ്രദർശിപ്പിക്കുന്നതായി വിവരം ലഭിച്ചതോടെ ലോക്കൽ പോലീസ് ഉടൻ തന്നെ നടപടി കൈക്കൊണ്ടു.

സ്ഥിതിഗതികൾ വിലയിരുത്താൻ എൻഇഎഫ്എ ഔട്ട്‌പോസ്റ്റ് ഇൻചാർജ് ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കണ്ടത് വസ്ത്ര വ്യവസായിയായ റയീസിന്റെയും മകൻ സൽമാന്റെയും വീടിന്റെ മുകളിൽ പാകിസ്ഥാൻ പതാക പാറുന്നതാണ്

തുടർന്ന് പോലീസ് റയീസിന്റെ വീട്ടിൽ നിന്ന് പാകിസ്ഥാൻ പതാക നീക്കം ചെയ്യുകയും റയീസിനെയും മകൻ സൽമാനെയും സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് ഹേംരാജ് മീണ സ്ഥിരീകരിച്ചു.
ദേശീയ ഐക്യവും സുരക്ഷയും തകർക്കാൻ സാധ്യതയുള്ള ഇത്തരം പ്രവൃത്തികളോട് കർശനമായ നിലപാടാണ് സ്വീകരിച്ചതെന്നും വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്, അത് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും പോലീസ് വ്യക്തമാക്കി

Related Articles

Latest Articles