Saturday, May 18, 2024
spot_img

ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് കമ്മിറ്റി വിപുലീകരിച്ച് കേന്ദ്രം; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ജനങ്ങൾ

ജമ്മു: തീവ്രവാദ ആക്രമണങ്ങളിൽ നിന്ന് ഗ്രാമങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയായിരുന്ന വില്ലേജ് ഡിഫൻസ് കമ്മിറ്റി വിപുലീകരിച്ച് കേന്ദ്ര സർക്കാർ. ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡ് സ്‌കീം എന്ന പേരിലാകും ഇനി പദ്ധതി അറിയപ്പെടുക.

പ്രതിരോധ മേഖലയിൽ സേവനസന്നദ്ധത പ്രകടിപ്പിക്കുന്ന അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ തിരഞ്ഞെടുത്ത് സൈന്യവും പോലീസും പരിശീലനം നൽകുന്ന പദ്ധതി ആയിരുന്നു വില്ലേജ് ഡിഫൻസ് കമ്മിറ്റി. പദ്ധതിയ്‌ക്ക് കീഴിൽ പരിശീലനം ലഭിച്ചവർക്ക് റൈഫിളുകൾ നൽകും. തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം പരിശീലനം ലഭിച്ചവർക്ക് ഇവ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാവുന്നതാണ്.കമ്മറ്റി കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു. കമ്മിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. തുടർന്നാണ് വില്ലേജ് ഡിഫൻസ് സ്‌കീം ആയി വിപുലീകരിക്കുകയും ഇത്തരത്തിൽ പരിശീലനം ലഭിച്ചവർക്ക് സ്ഥിര പദവി ലഭിക്കുമെന്ന് അറിയിച്ചതും.

ഇത്തരത്തിൽ ബൃഹത്തായ പദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രിയ്‌ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ജനങ്ങൾ നന്ദി അറിയിച്ചു. സൈന്യത്തിന് പെട്ടെന്ന് എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഗ്രാമത്തിലെ പരിശീലനം സിദ്ധിച്ചവർക്ക് എത്തിച്ചേരാൻ കഴിയുമെന്നും ഗ്രാമവാസികൾ പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾക്ക് നിരന്തരമായി നൽകുന്ന കരുതലിന് പ്രധാനമന്ത്രിയ്‌ക്കും ആഭ്യന്തര മന്ത്രിയ്‌ക്കും കേന്ദ്ര് മന്ത്രി ജിതേന്ദ്ര സിംഗ് നന്ദി അറിയിച്ചു.

Related Articles

Latest Articles