Sunday, May 5, 2024
spot_img

കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന പരിശീലന പദ്ധതികൾക്ക് തുടക്ക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്‌സിലെ ഫുട്‌ബോൾ, ഹോക്കി മേഖലകളിലെ പേരുകേട്ട എട്ട് പരിശീലകരാണ് പരിശീലനം നൽകുന്നത്. റോയൽ നെതർലൻഡ്‌സ് ഫുട്‌ബോൾ അസോസിയേഷൻ, ബോവ്‌ലാന്റർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

ഹോക്കി മേഖലയിൽ നെതർലൻഡ്‌സിലെ മിന്നും താരമായ ഫ്‌ലോറിസ് ബോവിലാൻഡർ, റോയൽ ഡച്ച് ഫുട്‌ബോൾ അസോസിയേഷന്റെ യോഹാൻ ജീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എട്ട് പേരടങ്ങിയ ഡച്ച് പരിശീലകരിൽ അഞ്ച് പേർ ഫുട്‌ബോളും മൂന്ന് പേർ ഹോക്കി പരിശീലകരുമാണ്. ഇതിൽ മുൻ സോക്കർ ദേശീയതാരവും ബാഴ്‌സലോണ, അജാക്‌സ് ഫുട്‌ബോൾ ക്ലബ്ബുകളുടെ പ്രധാന താരവുമായിരുന്ന ജോഹൻ നീസ്‌കെൻസും ഉൾപ്പെടും.

സംയുക്ത പരിശീലന പദ്ധതിയുടെ ധാരണാപത്രം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും നെതർലൻഡ്‌സിനു വേണ്ടി ഡെപ്യൂട്ടി കോൺസൽ ജനറൽ ഹെയിൻ ലാഗ്വീനും കൈമാറി. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായി.

Related Articles

Latest Articles