Friday, May 3, 2024
spot_img

കാശ്മീരിൽ വിദ്യാഭാസരംഗത്ത് വൻ കുതിപ്പ്; ലഡാക്കിൽ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് അനുമതി നൽകി കേന്ദ്രം

ദില്ലി: ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല ആരംഭിക്കുവാൻ അനുമതി നൽകി കേന്ദ്രം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാല വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

750 കോടി രൂപയാണ് സര്‍വ്വകലാശാലക്കായി കേന്ദ്ര സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നത്. ലഡാക്കില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ യഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .

മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സര്‍വ്വകലാശാല സഹായിക്കുമെന്നും ലഡാക്കിന്റെ വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles