Saturday, May 4, 2024
spot_img

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകൾ അനുവദിച്ച് കേന്ദ്രം; ഏറ്റവും കൂടുതല്‍ തെലുങ്കാനയിൽ, കേരളത്തിന് ഒന്നുമില്ല!

ദില്ലി: രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകൾ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകൾ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളേജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല. നിലവില്‍ അനുവദിച്ച കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണ്.

ആന്ധ്രാപ്രദേശില്‍ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, മഹാരാഷ്ട്രയില്‍ നാല്, മധ്യപ്രദേശില്‍ ഒന്ന്, നാഗാലാന്‍ഡില്‍ ഒന്ന്, ഒഡീഷയില്‍ രണ്ട്, രാജസ്ഥാനില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, യുപിയില്‍ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്രം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്.

അതേസമയം, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തഴയുകയാണ് ഉണ്ടായത്.

Related Articles

Latest Articles