Saturday, May 18, 2024
spot_img

പാലക്കാട് വാഹനം ഇടിച്ച് എ ഐ ക്യാമറ തകർന്നു; മനപ്പൂര്‍വം ഇടിപ്പിച്ചതെന്ന് സംശയം

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച് വീഴ്ത്തിയ ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.

വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂ‍ര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പോലീസ് അറിയിച്ചു.

Related Articles

Latest Articles