രാജ്യത്ത് വിമാനങ്ങൾക്ക് നേരെ ഉണ്ടാകുന്ന വ്യാജബോംബ് ഭീഷണികൾക്ക് പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് നിഗമനം. സംഭവത്തിൽ കേന്ദ്ര സൈബര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഭീഷണി സന്ദേശങ്ങളെത്തുന്നത് വിപിഎൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണെന്നതിനാൽ ഇവയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ അവ്യക്തമാണ്.
കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസുകള്‍ അവ്യക്തമായി തുടരുന്നതിനാൽ യഥാര്‍ഥ ഐ പി അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികളോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട് .

