ദില്ലി : ഗുസ്‌തിതാരങ്ങളായ ബജ്‌രംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും വിദേശത്ത് പരിശീലനത്തിന് പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകി . ഇരുവർക്കും കിർഗിസ്ഥാനിലും ഹംഗറിയിലുമാകും പരിശീലനം. ഇതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ബജ്‌രംഗ് പുനിയ ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 5 വരെ കിര്‍ഗിസ്ഥാനില്‍ പരിശീലനം നടത്തും. വിനേഷ് ഫോഗട്ട് ആദ്യം കിര്‍ഗിസ്ഥാനിലേക്കും പിന്നീട് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും പോകും.
ഇത് സംബന്ധിച്ച് താരങ്ങൾ സമർപ്പിച്ച അപേക്ഷയിൽ 24 മണിക്കൂറിനകമാണ് തീരുമാനമെടുത്തെന്ന് കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനം.
ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ലോക്സഭാ അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരരംഗത്ത് രണ്ട് താരങ്ങളും സജ്ജീവമായിരുന്നു.

