Friday, May 17, 2024
spot_img

റേഡിയോ ആക്ടീവ് മാലിന്യം നിറഞ്ഞ ജലം പസഫിക് സമുദ്രത്തിൽ ഒഴുക്കാനൊരുങ്ങി ജപ്പാൻ; പ്രതിസന്ധിയിലായി ദക്ഷിണ കൊറിയ; ഉപ്പ് വില ഉയരുന്നത് റോക്കറ്റ് വേഗത്തിൽ

സിയോൾ : ഫുക്കുഷിമയിൽ തകർന്ന ആണവകേന്ദ്രത്തിൽ നിന്നുള്ള ഒരു മില്യൻ മെട്രിക് ടൺ റേഡിയോ ആക്ടീവ് മാലിന്യം നിറഞ്ഞ ജലം പസഫിക് സമുദ്രത്തിൽ ഒഴുക്കുമെന്ന് ജപ്പാൻ അറിയിച്ചതിന് പിന്നാലെ ഉപ്പും കടലിൽനിന്നുള്ള മറ്റു വസ്തുക്കളും എത്രയും പെട്ടെന്ന് ശേഖരിച്ചു സൂക്ഷിക്കുന്ന തിരക്കിൽ ദക്ഷിണ കൊറിയയിലെ വ്യാപാരികളും ജനങ്ങളും. അതെ സമയം ജലം കടലിലേക്ക് ഒഴുക്കുന്ന തീയതി അറിയിച്ചിട്ടില്ല.

2011ൽ ജപ്പാനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന വടക്കൻ ടോക്കിയോയിലെ ഫുക്കുഷിമ ആണവ കേന്ദ്രത്തിലെ തകർന്ന റിയാക്ടറുകൾ തണുപ്പിക്കുന്നതിനായി ഉപയോഗിച്ച ജലമാണിത്. ഐസോടോപ്പുകൾ നീക്കം ചെയ്യുന്നതിനായി തുടർച്ചയായി ശുദ്ധീകരിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജപ്പാൻ അറിയിച്ചു. ജലം ശുദ്ധീകരിച്ചതിനു ശേഷം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നും ജപ്പാൻ പറയുന്നു. എന്നിരുന്നാലും കൊറിയൻ ജനത ആശങ്കയിലാണ്.

ഉപ്പിനുള്ള ആവശ്യം വർധിച്ചതോടെ ദക്ഷിണ കൊറിയിയയിൽ ഉപ്പിന്റെ വില കഴിഞ്ഞ രണ്ടു മാസത്തേക്കാൾ 27 ശതമാനം വർധിച്ചു. അതേസമയം ഇതിനു പരിഹാരമെന്നോണം മാർക്കറ്റ് വിലയുടെ 20 ശതമാനം കിഴിവിൽ ദിവസവും 50 മെട്രിക് ടൺ ഉപ്പു വീതം സർക്കാർ വിതരണം ചെയ്യുന്നുണ്ട്.
ഉപ്പുപാടങ്ങളെ കൃത്യമായി നിരീക്ഷിക്കുമെന്ന് ദക്ഷിണ കൊറിയ ഫിഷറീസ് അതോറിറ്റി അറിയിച്ചു. ഫുകുഷിമ മേഖലയിൽ നിന്നുള്ള കടൽ വിഭവങ്ങൾക്ക് ദക്ഷിണ കൊറിയ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles