Saturday, May 18, 2024
spot_img

ഞങ്ങളുടെ സ്ത്രീ ശാക്തീകരണം വാക്കുകളിലല്ല , പ്രവർത്തിയിൽ !റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായി ജയ വർമ്മ സിൻഹയെ നിയമിച്ച് കേന്ദ്ര സർക്കാർ !നാളെ ചുമതലയേൽക്കും

ദില്ലി : റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായി ജയ വർമ്മ സിൻഹയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി. അനിൽ കുമാർ ലഹോട്ടിയയുടെ പിൻഗാമിയായി ജയാ വർമ്മ സിൻഹ നാളെ ചുമതലയേൽക്കും.

റെയിൽവേ ബോർഡിന്റെ ചരിത്രത്തിൽ തന്നെ ചെയർമാൻ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ജയാ വർമ്മ സിൻഹയ്ക്ക് സ്വന്തമാകും .വിജയലക്ഷ്മി വിശ്വനാഥനാണ് റെയിൽവേ ബോർഡിലെത്തുന്ന ആദ്യ വനിത.

1988 ബാച്ച് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥയായ സിൻഹ നിലവിൽ റെയിൽവേ ബോർഡ് അംഗമായി (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) പ്രവർത്തിക്കുകയാണ്. ഇന്ത്യൻ റെയിൽവേയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് റെക്കോർഡ് ബജറ്റ് വിഹിതം ലഭിച്ച സമയത്താണ് അവർ ബോർഡിന്റെ ചുമതല ഏറ്റെടുക്കുന്നത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി രൂപ മൂലധന വിഹിതം അനുവദിച്ചിട്ടുണ്ട്. റെയിൽവേക്കുള്ള എക്കാലത്തെയും ഉയർന്ന വിഹിതമാണിത്.

Related Articles

Latest Articles