Sunday, May 5, 2024
spot_img

കെ റെയിലിനെ വീണ്ടും തള്ളി കേന്ദ്ര സര്‍ക്കാര്‍! സാമൂഹികാഘാത പഠനത്തിന് അനുമതി നിഷേധിച്ചു: ഹൈക്കോടതിയിൽ നിലപട് അറിയിച്ച് റെയില്‍വേ ബോര്‍ഡ്

ദില്ലി: കെ റെയിലിനെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേയ്‌ക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കെ റെയില്‍ സാമൂഹികാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

സ്വതന്ത്ര കമ്പനിയായ റെയില്‍ കോര്‍പ്പറേഷനില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല. കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണെന്നും കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയിലാണ് റെയില്‍വേ ബോര്‍ഡ് നിലപാട് അറിയിച്ചത്.

അതേസമയം, ഏറെ കോളിളക്കമുണ്ടാക്കിയ സ്ഥലം ഏറ്റെടുപ്പിനെ കുറിച്ചും കേന്ദ്രം കോടതിയില്‍ നയം വ്യക്തമാക്കി. നിയമമനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കലിന് നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ല. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമാണെന്നും റെയില്‍വേ മന്ത്രാലയം പറഞ്ഞു.

Related Articles

Latest Articles