Sunday, May 19, 2024
spot_img

കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ ​പി​എ​ൽഐ​ സ്‌കീം വൻ വിജയം ! ഭാരതത്തിൽ നിക്ഷേപം നടത്താൻ മത്സരിച്ച് അന്താരാഷ്ട്ര കമ്പനികൾ ! സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പു​ക​ളു​ടെ​ ​ആ​ഗോ​ള​ ​നി​ർ​മ്മാ​ണ​ ​ഹ​ബ്ബാ​കാ​ൻ​ ​തയ്യാറെടുത്ത് രാജ്യം !

ദില്ലി : ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പിഎ​ൽഐ​ ​സ്‌കീം​ ​വ​ൻ​ ​വി​ജ​യ​മാ​യ​തോ​ടെ​ ഭാരതം ​സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പു​ക​ളു​ടെ​ ​ആഗോ​ള​ ​നി​ർ​മ്മാ​ണ​ ​ഹ​ബ്ബാ​കുന്നു. ചി​പ്പു​ക​ളു​ടെ​ ​ഡി​സൈ​ൻ,​ ​നി​ർ​മ്മാ​ണം,​ ​ഗ​വേ​ഷ​ണം,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​തു​ട​ങ്ങിയ മേ​ഖ​ല​ക​ളി​ലേ​ക്ക്​ ​നി​ക്ഷേ​പം​ ​ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.​ഭാരതത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തിരിച്ചറിഞ്ഞ് മെമ്മറി കാർഡ് നിർമാതാക്കളായ മൈക്രോൺ, അപ്‌ളൈഡ് മെറ്റീരിയൽസ്,വൈദഗ്ദ്ധ്യ പരിശീലകരായ ലാം റിസർച്ച്, മൈക്രോചിപ്പ്, എഎംഡി തുടങ്ങിയ ​ആ​ഗോ​ള​ ​രം​ഗ​ത്തെ​ ​മു​ൻ​നി​ര​ ​ബ്രാ​ൻ​ഡു​ക​ൾ​ ​രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.​ ​ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​രാ​ജ്യ​ത്തെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​വി​പ​ണി​ 6400​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ​ഇ​ന്ത്യ ഇ​ല​ക്‌​ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​സെ​മി​ക​ണ്ട​ക്ട​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​വ്യക്തമാക്കി.

ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​മൂ​ന്ന് ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ളാ​ണ് ​സെ​മി​ക​ണ്ട​ക്ട​ർ​ ​ചി​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​നി​ക്ഷേ​പി​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ഐ.​ടി​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​പറഞ്ഞു.​ ​നേരത്തെ ലോ​ക​ത്തി​ലെ​ ​തന്നെ മു​ൻ​നി​ര​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ക​മ്പ​നി​യാ​യ​ ​അ​ഡ്‌​വാ​ൻ​സ്ഡ് ​മൈ​ക്രോ​ ​ഡി​വൈ​സ​സ് ​(​എഎംഡി​)​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ബാം​ഗ്ളൂ​രി​ൽ​ ​അ​വ​രു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഡി​സൈ​ൻ​ ​കേ​ന്ദ്രം​ ​തു​റ​ന്നി​രു​ന്നു.​ ​രാ​ജ്യ​ത്ത് ​ഗ​വേ​ഷ​ണ,​ ​വി​ക​സ​ന,​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​മേഖലകളിൽ 40​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​നി​ക്ഷേ​പ​മാ​ണ് ​എ.​എം.​ഡി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ത്രി​ഡി​ ​സ്റ്റാ​ക്കിം​ഗ്,​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി,മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഡി​സൈ​നിം​ഗ്,​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​രം​ഗ​ത്ത് ​മൂ​വാ​യി​രം​ ​എഞ്ചിനിയർമാർക്കാണ് ​പു​തി​യ​ ​ക്യാ​മ്പ​സി​ൽ​ ​തൊഴിലവസരം തുറക്കപ്പെടുന്നത്.

ആ​ഗോ​ള​ ​ക​മ്പ​നി​യാ​യ​ ​മൈ​ക്രോ​ൺ​ ​ടെ​ക്നോ​ള​ജീ​സ് ​സെ​പ്തം​ബ​റി​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​സാ​ന​ന്ദി​ൽ​ 275​ ​കോ​ടി​ ​ഡോ​ള​ർ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ടെ​സ്റ്റിം​ഗ് ​ആ​ൻ​ഡ് ​പാ​ക്കേ​ജിം​ഗ് ​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​​ചി​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​വ​ലി​യ​ ​നി​ക്ഷേ​പ​ത്തി​ന് ​താ​യ്‌​വാ​നി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​ഫോ​ക്‌​സ്കോ​ണും​ ​ഒരുങ്ങുകയാണ്

Related Articles

Latest Articles