Monday, May 6, 2024
spot_img

തിരുവനന്തപുരം മാറനല്ലൂരിൽ ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സിപിഎമ്മുകാർ! സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള അക്രമികൾ പിടിയിലായി; തല്ലിത്തകർത്തത് ഇരുപതോളം വാഹനങ്ങൾ

തിരുവനന്തപുരം- മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾ കസ്റ്റഡിയിൽ. സി.പിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ്, ഡി.വൈ.എഫ്ഐ. പ്രവർത്തകൻ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഐ.എൻ.ടി.യു.സി പ്രവർത്തകൻ ശ്രീകുമാറിൻ്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി.

തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. ഐ.എൻ.ടി.യു.സി പ്രവർത്തകൻ്റെ വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു. കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു അടിച്ചു തകർത്തവയിൽ ഉങപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles