Tuesday, October 20, 2026

കേന്ദ്ര സർക്കാറിന്റെ ജാഗ്രത നിർദേശങ്ങൾ ഫലം കാണുന്നു ;
മുംബൈയിൽ പൂജ്യം’ കൊറോണ കേസുകൾ മാത്രം; രോഗവ്യാപനം ഏറ്റവും കുറഞ്ഞ നിലയിൽ

മുംബൈ : രണ്ട് വർഷങ്ങൾക്ക് ശേഷം മുംബൈയ്‌ക്ക് ആശ്വാസ വാർത്ത. ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം കൊറോണ കേസുകളൊന്നും മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജനസാന്ദ്രതയേറെയുള്ള നഗരമെന്ന നിലയിൽ രോഗ്യവ്യാപനം കുറഞ്ഞുവെന്നത് ആശ്വാസകരമാണ്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്ന് 2,772 സാമ്പിളുകൾ ശേഖരിച്ചതിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . 2020 മാർച്ച് 16നാണ് ജില്ലയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Related Articles

Latest Articles