Thursday, April 25, 2024
spot_img

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ ;
ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉടൻ പിൻവലിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ദില്ലി : ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത്. അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ കെ. ആര്‍. ശശിപ്രഭുവാണ് കത്ത് നല്‍കിയത്.

വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചത് മുൻ നിർത്തിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കേസിലെ ശിക്ഷ കോടതി മരവിപ്പിച്ചാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തുന്ന അയോഗ്യത നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിട്ടുണ്ട് . ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലെ എംപി സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയല്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles