Thursday, April 25, 2024
spot_img

ഡ്രോണുകള്‍ പറത്താനുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍; ചെറിയ ഡ്രോണുകള്‍ പറത്തുന്നതിന് ഇനി മുതല്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ദില്ലി: രാജ്യത്തേക്ക് ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചതിന് പിന്നാലെ ഡ്രോണുകൾ (Drone) പറത്തുന്നതിന് റിമോട്ട് പൈലറ്റ് ലൈസൻസ് വേണമെന്ന വ്യവസ്ഥ കേന്ദ്രം റദ്ദാക്കി. വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ ഡ്രോണുകള്‍ പറത്തുന്നതിന് ഇനി മുതല്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ‌ കൂടാതെ 2 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ വാണിജ്യേതര ആവശ്യങ്ങള്‍ക്കായി ഉപോഗിക്കുന്നവരും ഇനിമുതല്‍ ‘റിമോട്ട് പൈലറ്റ് ലൈസന്‍സ്’ എടുക്കേണ്ടതില്ല

നിയമങ്ങളുടെ മുൻ പതിപ്പിലെ ലൈസൻസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് മാത്രമേ നൽകാൻ കഴിയൂ. എന്നിരുന്നാലും, പുതിയ നിയമങ്ങൾ പ്രകാരം, ഒരു അംഗീകൃത റിമോട്ട് പൈലറ്റ് പരിശീലന ഓർഗനൈസേഷന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നൽകാം. പുതിയ നിയമങ്ങൾ ഡ്രോൺ ഫ്ലൈയിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികളുടെ എണ്ണം വർധിപ്പിക്കുകയും പ്രക്രിയ വേഗത്തിലും സുഗമമാക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

Related Articles

Latest Articles