Saturday, May 4, 2024
spot_img

ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാലിന് പരിക്ക്; ചികിത്സയ്ക്കായി കേരളത്തിലേക്ക്

സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്ക്. ‘ലാത്തി’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്. പരിക്കേറ്റ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

അതേസമയം മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തും. തുടർന്ന് മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ സംഘട്ടന രംഗത്തിനിടയില്‍ ആര്‍ട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാല്‍ ചാടുകയും ഇതോടെ പരിക്കേല്‍ക്കുകയുമായിരുന്നു. ലാത്തിയില്‍ പൊലീസുകാരനായാണ് വിശാല്‍ എത്തുന്നത്. സുനൈന ആണ് ചിത്രത്തില്‍ നായിക. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. നേരത്തെ ‘വീരമേ വാഗൈ സൂടും’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും വിശാലിന് പരിക്കേറ്റിരുന്നു.

Related Articles

Latest Articles