Thursday, December 25, 2025

വിദ്യാര്‍ത്ഥികള്‍ക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല: ഒബിസി സ്കോളർഷിപ്പ് തീയതി നീട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനായി നല്‍കുന്ന ഒബിസി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും. സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സർക്കാർ ഓഫീസുകളിൽ നിന്ന് യഥാസമയം ലഭ്യമാകാത്തതിനാലാണ് അപേക്ഷാതീയതി നീട്ടണമെന്ന ആവശ്യം ഉയരുന്നത്. സെപ്റ്റംബർ 6 മുതൽ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം നൽകിയത്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പല സർക്കാർ ഓഫീസുകളിൽ നിന്നും യഥാസമയം ആവശ്യമായ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റും കുട്ടിയുടെ ബാങ്ക് അക്കൗണ്ടും നൽകണം. പലസ്ഥലങ്ങളിലും ബാങ്കും സർക്കാർ ഓഫീസുകളും കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്നതിനാൽ പലർക്കും സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. ബാങ്കുകളിലെ തിരക്കു കാരണം അക്കൗണ്ട് എടുക്കാൻ ഒരുമാസത്തോളം ആകുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സ്കോളർഷിപ്പ് തീയതി നീട്ടി നൽകിയില്ലെങ്കിൽ പലർക്കും ആനുകൂല്യം നഷ്ടമാകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles