Tuesday, May 21, 2024
spot_img

സ്ത്രീകളും പെൺകുട്ടികളും ശ്രദ്ധിക്കുക! നമുക്ക് സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാം,അകറ്റിനിർ ത്താം;ഡോ.വിദ്യ വിമൽ വിശദീകരിക്കുന്നു

പെൺകുട്ടികൾക്ക് പ്രത്യേകിച്ച് എടുക്കേണ്ട വാക്‌സിനേഷൻ ഉണ്ടോ? പ്രമുഖ ശിശുരോഗ വിദഗ്ദയും പൊതുജനാരോഗ്യപ്രവർത്തകയുമായ ഡോ.വിദ്യാ വിമല്‍ എഴുതുന്നു

പെൺ കുട്ടികൾക്ക് പ്രത്യേകിച്ച് എടുക്കേണ്ട വാക്‌സിനേഷൻ ഉണ്ടോ? ഒരമ്മയുടെ ചോദ്യം ആണ്.തീർച്ചയായും ഉണ്ട്.അതാണ് HPV vaccine (ഹ്യൂമൻ പാപ്പില്ലോമാ വൈറസ് വാക്സിന്‍ ).HPV Virus അനവധി തരത്തിലുണ്ട്. ഭൂരിഭാഗവും നിസ്സാര അണുബാധ ഉണ്ടാക്കുന്നവ. എന്നാല്‍ ഇവയില്‍ HPV 16,18,31.45 തരത്തിലുള്ളവ കാന്‍സറിന് കാരണമായേക്കാവുന്ന മാരകമായിട്ടുള്ളവയാണ്. ഇവയുടെ തുടര്‍ച്ചയായ അണുബാധ കാന്‍സറിന് കാരണമാകും.എല്ലാ വർഷവും,ജനുവരി മാസം സെർവിക്കൽ കാൻസർ പ്രതിരോധമാസമായി ആഗോളതലത്തിൽ ആചരിക്കുന്നു.ലോകമെമ്പാടും ഈ രോഗത്തെ ചെറുക്കാനും നിയന്ത്രിക്കാനുമുള്ള നടപടികളും ചികിത്സാരീതികളും ആരോഗ്യവിദഗ്ദ്ധർ സംഘടിപ്പിക്കുന്നുണ്ട്.

സ്ത്രീകളുടെ കാന്‍സര്‍ മരണങ്ങളില്‍ ആഗോള കണക്ക് പരിശോധിക്കുമ്പോള്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഗര്‍ഭാശയമുഖ കാന്‍സറിന് ( Cervical Cancer ) കാരണം HPV വൈറസ് ആണ്. ഗര്‍ഭാശയമുഖ കാന്‍സറിന് പുറമേ യോനി (Vulval, Vaginal Cancer ), വായിലെ കാന്‍സര്‍ ( Oral Cancer ), പുരുഷ ജനനേന്ദ്രിയ കാന്‍സര്‍ ഇവയ്ക്കും HPV വൈറസ് കാരണമാകാം. ഇവയില്‍ ഒരു വാക്സിനേഷന്‍ കൊണ്ട് Cervical Cancer നെ പ്രതിരോധിക്കാനും തന്മൂലം ഉണ്ടാകുന്ന മരണങ്ങള്‍ തടയാനും സാധിക്കും. അതുകൊണ്ട് തന്നെ ഈ വാക്സിന്‍ ഒരു സ്ത്രീയുടെ ജീവിതത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു.

ആർത്തവസമയം എത്താതെ രക്തസ്രാവം, ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന,കഠിനമായ നടുവേദന,ഡിസ്‌ചാർജുകൾ,തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്. ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ്.വാക്സിനുകള്‍ വളരെ ഫലപ്രദവുമാണ്

HPV vaccine ( Human Papilloma virus vaccine ) 9 വയസ്സിനും 14 വയസ്സിനുള്ളിലാണ് എടുക്കേണ്ടത്. അതേസമയം 15 വയസ്സിന് മുകളിലുള്ളവർക്കും എടുക്കാം. ഇന്ത്യയില്‍ Catch-up vaccination ( അതായത് പരമാവധി പ്രായം 45 വയസ്സാണ് )

CDC recommendation അനുസരിച്ച് മറ്റു രാജ്യങ്ങളിൽ പുരുഷന്മാർക്കും HPV vaccine നൽകുന്നു. എന്നാല്‍ ഇന്ത്യയിൽ സ്ത്രീകൾക്കു മാത്രമാണ് ഇത് നല്‍കുന്നത്. ഈ ഇഞ്ചക്ഷൻ 3 ഡോസ് ഉണ്ട്. നിലവിൽ രണ്ട് ബ്രാൻഡ് വാക്സിൻ ആണ് ലഭിക്കുന്നത്. അഡീഷണൽ വാക്സിൻ ആയതിനാൽ ഇവ സൗജന്യമായി ലഭിക്കുകയില്ല. എന്നാല്‍ മിതമായ വിലയില്‍ ലഭിക്കും. കൂടാതെ പാര്‍ശ്വഫലങ്ങലും ഇല്ല. വാക്സിനേഷൻ ഒപ്പം ശരിയായ അവബോധം വഴി ഗർഭാശയമുഖ ക്യാൻസറിനെ നേരത്തെ കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റ് വഴി കണ്ടുപിടിക്കാനും തന്മൂലം മരണനിരക്ക് കുറയ്ക്കാനും സാധിക്കും.

ആയതിനാൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ മൂന്നുവർഷത്തിൽ ഒരിക്കൽ കാന്‍സര്‍ സ്ക്രീനിംഗ് പാപ്സ്മിയര്‍ ( Cancer Pap smear test ) പരിശോധന നടത്തേണ്ടതാണ്.

Related Articles

Latest Articles