Monday, January 12, 2026

നിയന്ത്രണം നീക്കി രണ്ടുദിവസം കഴിയുന്നതിനു മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന; ഷാങ്ഹായിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് 14 ദിവസത്തേക്ക്

ഷാങ്ഹായ്: നിയന്ത്രണം നീക്കി രണ്ടുദിവസം കഴിയുന്നതിനു മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന. ഷാങ്ഹായിയില്‍ 14 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ടു മാസം നീണ്ട സമ്ബൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ച്‌ രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും നിയന്ത്രണം നിലവില്‍ വന്നത്.

നഗരത്തിലെ ജിന്‍ഗാന്‍, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ക്ഡൗണ്‍. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ സീറോ കോവിഡ് സ്ട്രാറ്റജിയുടെ ഭാഗമായാണ് നിയന്ത്രണം. എന്നാല്‍ ഷാങ്ഹായിലെ ബിസിനസ് സ്ഥാപനങ്ങളും കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കാനാവൂ.

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂര്‍ണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ച സമയത്തും യാത്രാനിയന്ത്രണം കര്‍ശനമാക്കിയിരുന്നു.

Related Articles

Latest Articles