Wednesday, May 22, 2024
spot_img

ചാവേർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് ചൈന

പാകിസ്താനിലെ കറാച്ചിയിലുണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന. തങ്ങളുടെ പൗരന്മാരുടെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം കർശന ശിക്ഷ നൽകണമെന്ന് ചൈനീസ് ഭരണകൂടം.

പാകിസ്താനിലെ കറാച്ചിയിലുണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന. തങ്ങളുടെ പൗരന്മാരുടെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം കർശന ശിക്ഷ നൽകണമെന്ന് ചൈന പാകിസ്താനോട് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ചൈനയിലെ പാകിസ്താൻ അംബാസിഡറെ ചൈന വിളിപ്പിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

അങ്ങേയറ്റം ആശങ്കയുളവാക്കുന്ന ആക്രമണമാണ് നടന്നതെന്ന് വിദേശകാര്യമന്ത്രി വു ജിയാങ്ഹാവോ പറഞ്ഞു. ‘ സംഭവത്തിൽ പാകിസ്താൻ വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണം. ഭീകരർക്ക് കർശന ശിക്ഷ ഉറപ്പാക്കണം. പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി പാകിസ്താൻ സ്വീകരിക്കണം. ചൈനീസ് പൗരന്മാരുടെ രക്തം ചിന്തിയത് വെറുതെ ആകരുത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കനത്ത വില നൽകേണ്ടി വരും.

കൊല്ലപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പാകിസ്താനിലെ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തെ അപലപിച്ചു കൊണ്ട് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാകിസ്താനിലെ ചൈനീസ് എംബസി സന്ദർശിച്ചു. ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം തകർക്കാൻ ഒരു ശക്തികളേയും അനുവദിക്കില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

Related Articles

Latest Articles