Thursday, May 9, 2024
spot_img

വിഗ്രഹം മോഷണം പോയത് വർഷങ്ങൾക്ക് മുൻപ്; ഒടുവിൽ നളന്ദയില്‍ നിന്ന് കവര്‍ന്ന ബുദ്ധവിഗ്രഹം തിരികെ എത്തിച്ചു; വെങ്കലത്തില്‍ തീര്‍ത്ത അമൂല്യ വിഗ്രഹത്തിന് ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കം

ദില്ലി: നളന്ദയിൽ നിന്നും മോഷണം പോയ ബുദ്ധ വിഗ്രഹം ഇന്ത്യയില്‍ തിരികെ എത്തിച്ചു. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബോധിസത്ത്വ മൈത്രേയ വിഗ്രഹം നളന്ദ മ്യൂസിയത്തില്‍ നിന്നായിരുന്നു കളവ് പോയത്.
വെങ്കലത്തില്‍ തീര്‍ത്ത അമൂല്യ വിഗ്രഹം അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് തിരികെ എത്തിച്ചത്.

നളന്ദയില്‍ നിന്നും കളവുപോയവയില്‍ ഇത് രണ്ടാമത്തെ ബുദ്ധവിഗ്രഹമാണ് തിരികെ ഇന്ത്യയില്‍ എത്തുന്നത്. 2018ല്‍ ലണ്ടനില്‍ നിന്നാണ് ആദ്യത്തേത് തിരികെ ലഭിച്ചത്. 1960 കളിലാണ് വിഗ്രഹങ്ങള്‍ കളവുപോയത്. 1961 ആഗസ്ത് 22നും 1962 മാര്‍ച്ചിലുമാണ് വിഗ്രഹങ്ങള്‍ മോഷണം പോയത്. ഏറെ സൂക്ഷ്മതയോടെ വെങ്കലത്തില്‍ തീര്‍ത്തവയാണ് ബുദ്ധ പ്രതിമകളെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി.
1970കള്‍ മുതലാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന വിഗ്രഹങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.

Related Articles

Latest Articles