Saturday, May 18, 2024
spot_img

ചന്ദ്രയാൻ 3: മൂന്നാമത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ലക്ഷ്യവും വിജയകരം; വിവരങ്ങൾ പുറത്തുവിട്ട്ഐഎസ്ആർഒ

തിരുവനന്തപുരം: ചന്ദ്രയാൻ 3-നെ മൂന്നാമത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ലക്ഷ്യവും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. പേടകത്തിലെ ഇന്ധനം നിശ്ചിത അളവിൽ ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തിയത്. നിലവിൽ, ചന്ദ്രയാൻ 3 ഭൗമോപരിതലത്തിന്റെ ഏറ്റവും വലിയ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ഓഗസ്റ്റ് അവസാന വാരത്തോടെയാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക.

പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ് പേടകത്തിന്റെ ഭ്രമണപഥം ക്രമേണ വലുതാക്കുക എന്നതാണ് ലക്ഷ്യം. ചന്ദ്രനിലേക്ക് എത്തുന്നതോടെ ഇവ ചുരുങ്ങും. ഇരുപതാം തീയതി ഉച്ചക്ക് 2:00 മണിക്കും 3:00 മണിക്കും ഇടയിൽ നാലാമത്തെ ഭ്രമണപഥത്തിലേക്ക് പേടകം ഉയർത്തുന്നതാണ്. നിലവിൽ, ചന്ദ്രയാൻ 3-ന്റെ എല്ലാ ചലനങ്ങളും ഉദ്ദേശിച്ചത് പോലെ തന്നെയാണ് മുന്നോട്ട് കുതിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.

പ്രത്യേക സർക്യൂട്ട് റൂട്ട് പിന്തുടർന്നതിനു ശേഷമാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ലാൻഡിംഗ് സമയത്ത് ചന്ദ്രനിലേക്ക് നേരിട്ട് എത്താൻ വലിയ റോക്കറ്റുകളും, ഗണ്യമായ അളവിൽ ഇന്ധനവും ആവശ്യമാണ്. അതിനാൽ, ഗുരുത്വാകർഷണവും, സമയബന്ധിതമായ ത്രസ്റ്റർ ഫയറിംഗുകളും ഉപയോഗിച്ച്, പേടകത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ ആവശ്യമായ അളവിൽ ഇന്ധനം കരുതേണ്ടതുണ്ട്.

Related Articles

Latest Articles