Saturday, May 18, 2024
spot_img

ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണ്ണായക ദിനം; ചന്ദ്രയാൻ- 2 ഇന്ന് ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട :ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. രാവിലെ ഒൻപതരയോടെയാണ് ചന്ദ്രയാൻ 2 പേടകം ചരിത്രനേട്ടം കുറിക്കുക.വിക്ഷേപണത്തിന് 29 ദിവസങ്ങൾ പിന്നിട്ടശേഷമാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് എത്തുക. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ ഏറ്റവും അടുത്ത ദൂരവും 18,078 കിലോമീറ്റർ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ പേടകം പ്രവേശിക്കുക .

5 ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും .സെപ്റ്റംബർ 2 ന് ലാൻഡറും ഓർബിറ്ററും വേർപെടും . സെപ്റ്റംബർ 7 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് കണക്ക് കൂട്ടൽ.ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതിൽ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.

Related Articles

Latest Articles