പ്രതീകാത്മക ചിത്രം
ദില്ലി : വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തീയതികള് പുനഃക്രമീകരിച്ച് ഐസിസി ലോകകപ്പിലെ തന്നെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക് പോരാട്ടമുള്പ്പെടെ ഒമ്പത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. മത്സരങ്ങളുടെ പുതുക്കിയ തീയതികള് ഐസിസി പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ ഒക്ടോബര് 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ – പാക് മത്സരം ഒക്ടോബര് 14-ന് അഹമ്മദാബാദില് വെച്ച് നടക്കും. ഇതോടെ ഒക്ടോബര് 14-ന് ദില്ലിയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബര് 15-ന് നടക്കും.
ഇംഗ്ലണ്ട്-ബംഗ്ലാദേശ്, പാകിസ്താന്-ശ്രീലങ്ക മത്സരങ്ങള് ഒക്ടോബര് 10-നും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബര് 12-നും നടക്കും. ന്യൂസിലാന്ഡും ബംഗ്ലാദേശും ഒക്ടോബര് 13-ന് ഏറ്റുമുട്ടും.
നേരത്തേ മത്സരക്രമത്തില് മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്ഡുകള് ഐസിസിക്ക് കത്തെഴുതിയതിനെ തുടര്ന്ന് ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളില് മാറ്റം വരാന് സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. അതേസമയം നവരാത്രി ആഘോഷങ്ങള് പ്രമാണിച്ച് സുരക്ഷാ കാരണങ്ങള് മുന്നിര്ത്തി സുരക്ഷാ ഏജന്സികള് മത്സരത്തിന്റെ തീയതി മാറ്റാന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…