Sunday, May 19, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ നാല് പ്രതികൾക്കെതിരെയുളള കുറ്റപത്രം ബുധനാഴ്ച സമർപ്പിച്ചേക്കും; ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരെതുടരന്വേഷണം നടത്താൻ ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇ.ഡി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നാല് പ്രതികൾക്കെതിരെ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർക്കെതിരെയാണ് ഇ.ഡി കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച ശേഷം ഉന്നത രാഷ്‌ട്രീയ നേതാക്കൾ‌ക്കെതിരെ തുടരന്വേഷണം നടത്താനാണ് ഇ.ഡിയ്‌ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പിആർ അരവിന്ദാക്ഷന്റെയും, മുൻ സീനിയർ അക്കൗണ്ടൻ്റ് സികെ ജിൽസിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്. ഇരുവരുടെയും ജാമ്യാപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. എന്നാൽ, ഇതിനിടെ പിആർ അരവിന്ദാക്ഷന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കോൾ റെക്കോർഡ് കോടതിയിൽ കേൾപ്പിക്കാനുള്ള ശ്രമവും പ്രോസിക്യൂഷൻ തടഞ്ഞിരുന്നു. ഇ.ഡി കോടതിയിൽ നൽകുന്ന കുറ്റപത്രത്തിനൊപ്പം ഈ ശബ്ദരേഖകളും കൈമാറുന്നുണ്ട്.

Related Articles

Latest Articles