Thursday, October 1, 2026

സൈനികർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ; ഇന്ത്യ-ചൈന അതിർത്തിയിൽ ശസ്ത്ര പൂജയും നടത്തും

ദില്ലി : സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ നാളെ സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ രാജ്‌നാഥ് സിംഗ് പങ്കെടുക്കും.

അതേസമയം, കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കുന്നതിനായി രാജ്‌നാഥ് സിംഗ് എത്തുന്നത്. തവാങ്ങിൽ എത്തിയതിനു ശേഷം പ്രതിരോധ മന്ത്രി ശസ്ത്ര പൂജ (അയുധപൂജ) നടത്തുന്നതായിരിക്കും. സൈനികരുമായി ചർച്ചകൾ നടത്തിയതിന് ശേഷം അരുണാചൽപ്രദേശിലെ സ്ഥിതിഗതികളുടെ വിശദമായ പഠനവും നടത്തിയ ശേഷമായിരിക്കും അദ്ദേഹം മടങ്ങുകയെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Latest Articles