ലണ്ടൻ: ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. യുകെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അതേസമയം സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഞായറാഴ്ച ഹൈഡ് പാർക്കിൽ കുത്തേറ്റ സ്ത്രീയെ സമീപിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോകളിൽ കാണാം
39 കാരിയായ യുവതിയുടെ തലയിലാണ് പരിക്കേറ്റത്. യുവതിയുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിനെത്തുടർന്ന് സമീപത്ത് ഒരു കത്തി കണ്ടെടുത്തു.
മുൻപ് മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ ഓഫീസുകൾ ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയിരുന്നു. മാത്രമല്ല 150 വർഷത്തിലേറെയായി സംസാരിക്കാനും സംവാദിക്കാനും ആളുകൾ ഒത്തുകൂടിയ ചരിത്രപരമായ സ്പീക്കേഴ്‌സ് കോർണറിലാണ് ഈ സംഭവം. എന്തായാലും പോലീസ് അനേഷൻഎം ഊര്ജിതമാക്കിയിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

