Friday, November 20, 2026

കെ.ടി.യു പരീക്ഷകൾ റദ്ദാക്കി; നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു

കൊച്ചി: കെ.ടി.യു പരീക്ഷകൾ റദ്ദാക്കി. ഒന്ന്, മൂന്ന് സെമസെറ്റർ ബിടെക് പരീക്ഷയാണ് റദ്ദാക്കിയത്. കൂടാതെ കെ.ടി.യു നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി.

അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നായിരുന്നു ഹർജി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് വിധി. അതേസമയം, സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles