Thursday, May 16, 2024
spot_img

മുകേഷിന്റെ ലീല വിലാസങ്ങൾ കഥ ഇനിയും തുടരും | MUKESH

മുകേഷ് കഥകൾ വായിച്ചപ്പോൾ മുതൽ ഒരു സ്പെല്ലിംങ് മിസ്റ്റേക്കടിച്ചതാണ്. പുസ്തകം രസകരമാണ് എങ്കിലും ഒരു കാര്യം മുഴച്ചു നിന്നു. അതിലൊരിടത്തും മുകേഷിനെ മാത്രം ആരും പറ്റിക്കുന്നുമില്ല, അയാൾക്ക് മാത്രം ഒരിക്കലും അബദ്ധം പറ്റുന്നുമില്ല…പറ്റുന്നതൊക്കെ മറ്റുള്ളവർക്ക് അന്നേ ഈയ്യാളൊരു സരോജ് കുമാറായിരുന്നല്ലോ എന്നു തോന്നിയതാണ്. റാംജി റാവുവിൽ സിദ്ധിഖ് ലാലുമാർക്ക് ആദ്യം തന്നെ തട്ടാ മുട്ടി പറയാതെ ഡേറ്റ് കൊടുത്തത് മുകേഷും ഇന്നസെന്റുമാണ് …, പുതിയ സംവിധായകരിൽ വിശ്വാസം പോരാതെ ജയറാം നോ പറഞ്ഞപ്പോഴാണ് സായികുമാർ ആ സ്ഥാനത്ത് വന്നത്.

ആ സിനിമ മുതൽ മുകേഷിനു സിദ്ധിഖ് ലാലുമാരിൽ സ്വാധീനമുണ്ട്.
അങ്ങനെയാണ് ഗോഡ്ഫാദറിൽ ഉർവ്വശി ചെയ്യേണ്ടിയിരുന്ന റോൾ കനകയിലേക്ക് ചെന്നത്. ഉർവ്വശിയുമായി വർഷങ്ങളുടെ പിണക്കമായിരുന്നു മുകേഷിനു ,പിന്നീട് ഉർവ്വശിയുടെ തിരിച്ചു വരവിൽ മുകേഷിന്റെ കൂടെയായിരുന്നു കൂടുതൽ അഭിനയിച്ചത് എന്നത് വേറെ കാര്യം.

വേറെ ഒരു കാര്യം മുകേഷും മനോജ് കെ ജയനും ഒന്നിച്ചഭിനയിച്ചിട്ടുണ്ടോ എന്ന് നോക്ക് ? വലിയ പാടാണ് കണ്ടുപിടിക്കാൻ. ഒന്നിച്ചഭിനയിക്കേണ്ട സിനിമകളിൽ നിന്നെല്ലാം രണ്ടിൽ ഒരാൾ ഒഴിവായി പോയത് കാണാം. ഒരിക്കൽ മനോജ് ഉർവ്വശിയുടെ ഭർത്താവായിരുന്നു !

സുരേഷ് ഗോപിയും മുകേഷും തമ്മിൽ അത്ര രസത്തിലല്ല എന്നത് കൊല്ലംകാർക്ക് മാത്രമല്ല മറ്റുള്ളവർക്കും അറിയാവുന്ന കാര്യമാണ്, സ്ക്രിപ്പ്റ്റ് തിരുത്തിച്ചും അല്ലാതെയും മുകേഷ്, സുരേഷ് ഗോപിക്ക് പണി കൊടുത്തതിനു കൈയ്യും കണക്കുമില്ല. (SG സൂപ്പർ സ്റ്റാർ ആവുന്നതിനു മുൻപ്)

കൊല്ലത്ത് PT ഉഷ പങ്കെടുക്കേണ്ട ഒരു പരിപാടിയിൽ, ( പയ്യോളി എക്സ്പ്രസ്സായി കത്തി നിൽക്കുന്ന ടൈം)അവർക്ക് വരാൻ പറ്റാതെ ആയപ്പോൾ എന്നാ പിന്നെ സുരേഷ് ഗോപിയെ വിളിച്ചു പങ്കെടുപ്പിക്ക് എന്നു പറഞ്ഞ് സംഘാടകരെ പിരികേറ്റിവിട്ടതാണ് മുകേഷ് . കായിക താരം പങ്കെടുക്കേണ്ട സ്ഥാനത്ത് അന്ന് താരമല്ലാത്ത SG ചെന്നിരുന്നേൽ എന്തായിരുന്നു അവസ്ഥ, കൂവി നാറ്റിച്ചേനെ

അന്നു പക്ഷെ തന്റെ പേര് നിർദ്ദേശിച്ചത് മുകേഷ് ആണന്നറിഞ്ഞപ്പോൾ തന്നെ SG ക്ക് അപായമണി അടിച്ച് പുള്ളി നോ പറഞ്ഞു തടി തപ്പി. പക്ഷെ ഈ കഥ മുകേഷ് പറയുമ്പോൾ തിരിഞ്ഞു വരും. SG യുടെ സ്ഥാനത്ത് മുകേഷും , മുകേഷിന്റെ സ്ഥാനത്ത് SG യും വരും. അത്ര കുറുക്കനാണയാൾ. സരിതയെ മുകേഷ് കെട്ടുമ്പോൾ മുകേഷ് ഒന്നുമായിട്ടില്ലായിരുന്നു , സരിത മലയാളത്തിലും തമിഴിലും മുൻ നിര നടിയും

ഒടുവിൽ നല്ല സമയം കഴിഞ്ഞപ്പോൾ അവരെ ഒഴിവാക്കി, പിന്നീട് തന്നേക്കാൾ വളരെ വളരെ പ്രായം കുറഞ്ഞ നർത്തകിയായ മേതിൽ ദേവികയെ പങ്കാളിയാക്കി. സത്യത്തിൽ അങ്ങനെ ഒരാളെ അയാൾ പങ്കാളിയാക്കിയത്, ചെറുപ്പത്തിൽ തന്നെ അയാളുടെ ഉള്ളിലുണ്ടായിരുന്ന ഒരു വാശിയുടെ പുറത്താണ് ( അതെന്താണന്നു പറയാൻ തൽക്കാലം നിർവ്വാഹമില്ല)

ഒടുവിൽ ഇതും അയാൾക്ക് മടുത്തിരിക്കുന്നു…ഒരിക്കൽ സരിത പറഞ്ഞത് തന്നെയാവും ഇനി ദേവികയ്ക്കും പറയാനുണ്ടാവുക. അല്ലങ്കിലും മഴ പെയ്യും വരയേ നീലക്കുറക്കന്റെ പ്രഛന്ന വേഷത്തിനു ആയുസ്സുള്ളു. ആരുടെയും വ്യക്തിപരമായ ഒരു കാര്യവും വലിച്ചിട്ടു അലക്കാൻ പാടില്ലാത്തതാണ്പ ക്ഷെ മുകേഷ് കമ്മ്യൂണിസ്റ്റാണ് … ദേ .. ആ ഒരൊറ്റ കാരണം മതി ഇവരെയൊക്കെ വാരി അലക്കാൻ

RSS ന്റെയും BJP യുടെ ആരാധ്യ പുരുഷനും ബഹുമുഖപ്രതിഭയും ഔന്നത്യം കൊണ്ട് സമാനതകളില്ലാത്ത വ്യക്തിത്വവുമായ പരമേശ്വർജി മരിച്ചപ്പോൾ പോലും …ഓ ഒരു സംഘി ചത്തു എന്ന പോസ്റ്റുകൾ കമ്മി പ്രൊഫൈലുകളിൽ കുറേ കണ്ടതാണ്, അത് കൊണ്ട് തന്നെ നിന്റെയൊക്കെ കൂട്ടത്തിലുള്ള ഓരോ വ്യക്തികളുടെയും പതനവും ഞങ്ങൾ ആഘോഷിക്കുക തന്നെ ചെയ്യും ! അയ്യാൾക്ക് പക്ഷെ ഇതൊന്നും പുത്തരിയല്ല, വലിയ താമസ്സമില്ലാതെ തന്നെ പുതിയ മേച്ചിൽപുറം അയാൾ കണ്ടെത്തും.

Related Articles

Latest Articles