Saturday, May 4, 2024
spot_img

12 യാത്രക്കാരുമായി ചാർട്ടേർഡ് വിമാനം കറാച്ചിയിലിറങ്ങി ! അല്പസമയത്തിനുള്ളിൽ ദുബായിലേക്ക് പറന്നു !കാരണം അവ്യക്തം

കറാച്ചി: ഹൈദ്രാബാദിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ചാർട്ടേർഡ് വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ച ഉച്ചക്ക് 12:10 ന് ഹൈദ്രബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് കറാച്ചിയിലെ മുഹമ്മദാലി ജിന്ന വിമാനത്താവളത്തിൽ ഇറക്കിയത്. ലാൻഡിങ്ങിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അൽപ്പ സമയത്തിനുള്ളിൽ യാത്രക്കാരുമായി വിമാനം കറാച്ചി വിട്ടു. അതേസമയം ഇന്ത്യയിൽ നിന്ന് പറന്നുയർന്നു എന്നല്ലാതെ ആ വിമാനവുമായി രാജ്യത്തിന് ബന്ധമില്ലെന്നും അതിന്റെ പറക്കൽ അന്വേഷിക്കേണ്ട കാര്യമില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

സാധാരണയായി ഇന്ത്യൻ വിമാനങ്ങൾ പാക് വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാറില്ല. പാകിസ്ഥാൻ അവരുടെ വ്യോമപാത ഉപയോഗിക്കാനും പലപ്പോഴും ഇന്ത്യൻ വിമാനങ്ങളെ അനുവദിക്കാറില്ല. 2019 ലെ ബലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്ന് പ്രത്യേകിച്ചും പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് അവരുടെ വ്യോമപാത നിഷേധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിമാനത്തിന് പോലും പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ജൂലായിൽ രണ്ട് തവണ സാങ്കേതിക തകരാൻ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് ലാൻഡിങ്ങിനുള്ള അനുമതി തന്നിരുന്നു.

Related Articles

Latest Articles