കഴിഞ്ഞ ദിവസമാണ് സിനിമ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിലൂടെ ഇരുവരും കുറിച്ചത്. എന്നാൽ അതിന് പിന്നാലെ നടൻ സിദ്ധാർത്ഥ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
“സ്കൂളിലെ ഒരു അധ്യാപകനിൽ നിന്നും ഞാൻ പഠിച്ച ആദ്യ പാഠങ്ങളിൽ ഒന്ന് ഇതാണ്…വഞ്ചകർ ഒരിക്കലും വളരില്ല” നിങ്ങളുടെ എന്താണ്? എന്നായിരുന്നു സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്. നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുൻപ് സാമന്തയും സിദ്ധാർത്ഥും പ്രണയത്തിലായിരുന്നു. ഇതോടെ സാമന്തയെ ഉദ്ദേശിച്ചാണ് സിദ്ധാർത്ഥിന്റെ വിമർശനം എന്നാണ് ആരാധകർ പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ ആളോടുള്ള വ്യക്തിവൈരാഗ്യം പ്രകടിപ്പിച്ച സിദ്ധാർത്ഥിന്റെ രീതിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരാൾ പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ അവരുടെ കൂടെ നിന്നില്ലെങ്കിലും മിണ്ടാതെയിരിക്കുക എന്നത് സാമാന്യ മര്യാദയാണെന്നാണ് ഒരാളുടെ കമന്റ്. നിങ്ങളും കാര്യം നോക്കി ജീവിക്കാൻ പറയുന്നവരും നിരവധിയാണ്.

