തിരുവല്ല: 16 ദിവസത്തിനുശേഷം ചീക്കുളത്തില്‍പ്പടിയില്‍ വീണ്ടും ലോറി അപകടത്തില്‍പ്പെട്ടു. സിമന്റ് മിശ്രിതം കയറ്റിവന്ന 14 വീലുള്ള വലിയ ടാങ്കര്‍ ലോറിയാണ് എം.സി. റോഡിലെ വളവില്‍ മറിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം ദിശയിലേക്ക് പോവുകയായിരുന്നു ലോറി.
തുകലശ്ശേരി ചീക്കുളത്തില്‍പ്പടിയിലെ വളവില്‍ സമീപത്തെ വീടിന്റെ മതിലും ചുവരുകളും മേല്‍ക്കൂരയുടെ ഭാഗവും കിണറും തകര്‍ത്താണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ മുഹമ്മദ് കബീര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 11 കെ.വി. വൈദ്യുതി ലൈനിന്റെ ഇരുമ്ബ് തൂണിലിടിച്ചാണ് ലോറി നിന്നത്. തൂണ് വളഞ്ഞു.

