Wednesday, May 1, 2024
spot_img

പിണറായി ശൈലി മാറ്റരുത്; പരിഹാസവുമായി ചെന്നിത്തല

തിരുവനന്തപുരം: തന്‍റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനു പിന്നാലെ പരിഹാസ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണ് യുഡിഎഫിന്‍റെയും ആഗ്രഹമെന്നാണ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മറുപടിയായി പറഞ്ഞത്.

https://www.facebook.com/rameshchennithala/videos/2305677609650496/

മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്,പ്രവർത്തിക്കാതിരുന്ന ഇടതുമുന്നണി സർക്കാരിനെതിരെ ശക്തമായ പൊതുവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ജനങ്ങൾ ഗവണ്മെന്‍റിനുമേൽ അവിശ്വാസം രേഖപ്പെടുത്തി. ജനവിധിയില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയാറാല്ല, ജനങ്ങൾക്ക് തെറ്റുപറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയെ വളര്‍ത്തി യുഡിഎഫിനെ തളര്‍ത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പുഫലം. സിപിഎമ്മിന്‍റെ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചെന്നും ചെന്നിത്തല അവകാശപ്പെട്ടു.

Related Articles

Latest Articles