Tuesday, May 28, 2024
spot_img

കാൾസണെ മുട്ടുകുത്തിച്ച് അത്ഭുതമായി ഈ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ

കായികലോകം മുഴുവന്‍ ഇന്ത്യയിലെ ഒരു അത്ഭുത ബാലനിലേക്ക് ഒതുങ്ങിയ ദിവസങ്ങളാണ് കടന്ന് പോയത്. വെറും 16 വയസ്സ് മാത്രം പ്രായമുള്ള ബാലൻ, രമേശ്ബാബു പ്രജ്ഞാനന്ദ, ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സണെ പരാജപ്പെടുത്തിയിരിക്കുന്നു. അതും വെറും 39 നീക്കങ്ങള്‍ക്കൊടുവില്‍. എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരമായ കാള്‍സണെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തി ലോകശ്രദ്ധ നേടിയത്.

കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ്ബാബുവാണ് പ്രജ്ഞാനന്ദയുടെ ഗുരു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കുട്ടിക്കാലം തൊട്ട് കണ്ടുവളര്‍ന്ന പ്രജ്ഞാനന്ദ വൈകാതെ ചതുരംഗക്കളത്തിലെ മാസ്മരിക ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

Related Articles

Latest Articles